Posted By user Posted On

സിവില്‍ ഏവിയേഷനില്‍ ജോലിക്ക് അപേക്ഷിച്ചത് 4800 കുവൈറ്റികള്‍

കുവൈറ്റ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റില്‍ വിവിധ ജോലികള്‍ക്കായി 4,800 പൗരന്മാര്‍ അപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. അല്‍-അന്‍ബ ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ പൗരന്മാര്‍ അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചതായാണ് വാര്‍ത്ത. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw 

അതേ സമയം പബ്ലിക് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രിയുടെയും ഹൗസിംഗ് അഫയേഴ്സ് സ്റ്റേറ്റ് മന്ത്രാലയത്തിന്റെയും നിയമനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അല്‍-റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമനങ്ങള്‍ എത്രത്തോളം നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമാണെന്ന് ഉറപ്പാക്കാന്‍ ഇപ്പോഴും പരിശോധന തുടരുകയാണെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *