കുവൈറ്റിൽ ഇന്നും മോശം കാലാവസ്ഥ
രാജ്യത്ത് ഇന്നും മോശം കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽസമയത്ത് 20-60 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം പൊടി ഉയർന്ന് ചില പ്രദേശങ്ങളിലെ ദൃശ്യപരത കുറയ്ക്കാനും കാരണമാകുമെന്നും കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രിയോടെ, 12-38 കി.മീ/മണിക്കൂർ വേഗതയിൽ, നേരിയതോ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റുകളോടുകൂടിയ മിതമായ കാലാവസ്ഥ നിലനിൽക്കുമെന്നും അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw കുവൈറ്റിലെ ഇന്നത്തെ പ്രതീക്ഷിക്കാവുന്ന കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമാണെന്ന് നിരീക്ഷകർ അറിയിച്ചു.
Comments (0)