ഗാർഹിക തൊഴിലാളികളുടെ ശമ്പള പരിധി പുതുക്കി കുവൈത്ത്
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചനടക്കുകയാണന്ന് ഇന്ത്യൻ സ്ഥാനപതി. കുവൈത്തി മാൻപവർ അതോറിറ്റിയുടെ കൂടെ നടക്കുന്ന ചർച്ചയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിർവചിക്കുകയും കുവൈത്തിലേക്കുള്ള അവരുടെ റിക്രൂട്ട്‌മെന്റ് വർധിപ്പിക്കാൻ അനുവദിക്കുക എന്നിങ്ങനെയുള്ള ധാരണകൾക്കാണ് മുൻകയി എടുക്കുന്നത് എന്ന് സിബി ജോർജ് പറഞ്ഞു. ഇതിന്റ ഭാഗമായി ചില ധാരണാപത്രങ്ങൾ ഒപ്പിട്ടതായും അതോറിറ്റി അറിയിച്ചു. പ്രതിമാസം 100 മുതൽ 120 ദിനാർ വരെയാണ് ഗാർഹിക തൊഴിലാളികളുടെ വേതനപരിധി എന്നതാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)