ഈദുൽ ഫിത്തറിനുശേഷം കുവൈറ്റിൽ വാക്സിൻ വിതരണത്തിൽ മാറ്റം
ഈദുൽ ഫിത്തറിനു ശേഷം കുവൈറ്റിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിൽ മാറ്റങ്ങൾ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്ത് 19 കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം നൽകുന്നത്. എന്നാൽ ഈദിന് ശേഷം ഒരു ആരോഗ്യ റീജിയണിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാത്രമാകും വാക്സിൻ നൽകുക. കൂടാതെ മിഷറഫ് വാക്സിനേഷൻ സെന്ററിലും സാധാരണ നിലയിൽ തന്നെ വാക്സിൻ നൽകുന്നത് തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ പൂർണ്ണമായ ഇളവുകൾ നൽകിയതോടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ കാര്യത്തിലും മാറ്റങ്ങൾ വരുത്തുന്നത്. കൂടാതെ രാജ്യത്തെ കോവിഡ് സാഹചര്യം വളരെയേറെ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം വാക്സിനേഷൻ കേന്ദ്രങ്ങളിൽ 92 ശതമാനം ഫലപ്രാപ്തിയുള്ള മോഡേണ വാക്സിനാണ് നൽകുന്നത്. ഡെൽറ്റ ഒമിക്രോൺ വകഭേദങ്ങൾ തടയാൻ ഈ വാക്സിന് സാധിക്കുമെന്നാണ് പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)