ജോർദാനിൽ നിന്നും പലസ്തീനിൽ നിന്നും 645 അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ് മന്ത്രാലയം
കോവിഡ് -19 പാൻഡെമിക് മൂലം ഏകദേശം 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ജോർദാനിലെയും പലസ്തീനിലെയും അധ്യാപകരുമായി കരാർ ഒപ്പിടുന്നതിനുള്ള വാതിൽ തുറക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷത്തേക്കുള്ള (2022- 2023) ആവശ്യകതയുടെ അടിസ്ഥാനത്തിൽ, കുവൈറ്റ് ഇതര വിദ്യാഭ്യാസ ജീവനക്കാരെ നിയമിക്കേണ്ടതിന്റെ ആവശ്യകത പൊതുവിദ്യാഭ്യാസ മേഖലയിലെ കോർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് വകുപ്പ് തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. സമീപഭാവിയിൽ പുതിയ സ്കൂളുകൾ തുറക്കാനുള്ള പദ്ധതികളും ഉള്ളതിനാൽ അധ്യാപകരുടെ ആവശ്യം ഏറെയാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഗണിതം, സയൻസ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നീ സ്‌പെഷ്യലൈസേഷനുകൾക്കായി കുവൈറ്റ് ഇതര സ്ത്രീ-പുരുഷ അധ്യാപകരെ നിയമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുവിദ്യാഭ്യാസ മേഖല മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അൽ-യാക്കൂബിനെ അറിയിച്ചു.
വിദേശ കരാർ കമ്മിറ്റികൾ വഴി പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് ജോർദാൻ, പലസ്തീൻ എന്നീ രണ്ട് രാജ്യങ്ങളെ മാത്രമേ പൊതുവിദ്യാഭ്യാസ മേഖല കണ്ടെത്തിയിട്ടുള്ളൂ. അടുത്ത ജൂണിൽ ഒരു രാജ്യവും ജൂലൈയിൽ മറ്റൊരു രാജ്യവും സന്ദർശിക്കാനാണ് സമിതി അംഗങ്ങൾ ആലോചിക്കുന്നത്. ഓരോ സ്‌പെഷ്യാലിറ്റിയിലും രണ്ട് രാജ്യങ്ങളിൽ നിന്നും ആവശ്യമായ ഫാക്കൽറ്റി അംഗങ്ങളുടെ എണ്ണവും കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ് നിർണ്ണയിച്ചിട്ടുണ്ടെന്ന് സ്‌രോതസ്സുകൾ അറിയിച്ചു. എല്ലാ സ്‌പെഷ്യലൈസേഷനുകളിലും ആകെ 645 പുരുഷന്മാരും സ്ത്രീകളും ആയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ഇത് നിലവിലുള്ള വേരിയബിളുകളും അഭ്യർത്ഥനകളും അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം. ഇംഗ്ലീഷ് ഭാഷയിൽ 80 പുരുഷ അധ്യാപകർ ആവശ്യമുണ്ടെന്നും, ഫ്രഞ്ചിന് 20 പുരുഷ അധ്യാപകർ, ഗണിതം 310 അധ്യാപകർ, സയൻസ് 65 അധ്യാപകർ, രസതന്ത്രം 35 അധ്യാപകർ, ഫിസിക്‌സ് 65 അധ്യാപകർ, ബയോളജി 35 അധ്യാപകർ ഒടുവിൽ ജിയോളജി 35 എന്നിങ്ങനെയാണ്. അണ്ടർസെക്രട്ടറി അൽ-യാക്കൂബ് അഭ്യർത്ഥന അംഗീകരിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് വിഷയം കൈമാറുകയും ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB
Comments (0)