Posted By editor1 Posted On

ഹെപ്പറ്റൈറ്റിസ് രോഗം:വിശദീകരണവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈറ്റിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തിലെ ചുമതലയുള്ള ടീമുകൾ പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ അവസ്ഥകൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് വയറുവേദന, മഞ്ഞപ്പിത്തം, ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്ഷീണം, പേശികളിലും മറ്റ് അവയവങ്ങളിലും വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങളെന്ന് MoH വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 2022 മാർച്ച് അവസാനത്തോടെ സ്‌കോട്ട്‌ലൻഡിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള 12 സംസ്ഥാനങ്ങളിലായി 170 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, യുണൈറ്റഡ് കിംഗ്ഡം, നോർത്ത് അയർലൻഡ്, സ്പെയിൻ, ഡെൻമാർക്ക്, റൊമാനിയ, ഹോളണ്ട്, യുഎസ്, ബെൽജിയം, ഇറ്റലി, ഫ്രാൻസ്. ഈ കേസുകളെല്ലാം ഒരു മാസത്തിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്‌. പകർച്ചവ്യാധിയുടെ ഉത്ഭവം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് MoH പറഞ്ഞു. ചില ഹെപ്പറ്റൈറ്റിസ് കേസുകളും കോവിഡ് കേസുകളും അഡെനോവൈറസ് എന്ന വൈറസും തമ്മിൽ പ്രാഥമിക ബന്ധമുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *