Posted By editor1 Posted On

കുവൈറ്റിൽ നിയമലംഘകർക്ക് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ അവസരമൊരുങ്ങുന്നു ; തൊഴിലാളി ക്ഷാമത്തിന് പരിഹാരമായേക്കും

കുവൈറ്റിലെ ലേബർ മാർക്കറ്റുകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനെ തുടർന്ന് ഇതിനെതിരായി പുതിയ മാർഗങ്ങൾ സ്വീകരിക്കാനൊരുങ്ങി മാൻപവർ അതോറിറ്റി. ഇതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കൂടുതൽ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അതോറിറ്റി. ഇപ്പോൾ കുവൈറ്റിൽ കഴിയുന്ന താമസ തൊഴിൽ നിയമ ലംഘകരുടെ താമസം നിയമവിധേയമാക്കാൻ ഈ നിയമം സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020 ഫെബ്രുവരിയിൽ നിയമലംഘനം നടത്തിയവർക്ക് രാജ്യം വിടാനുള്ള മന്ത്രാലയത്തിലെ സമയ പരിധിക്ക് സമാനമായി ഈ തൊഴിലാളികൾക്കും അവരുടെ സാഹചര്യങ്ങൾ ക്രമീകരിക്കുന്നതിന് ഒരു ഗ്രേസ് പീരീഡ്‌ ആഭ്യന്തരമന്ത്രാലയം നൽകുമെന്നാണ് കരുതുന്നത്. നിയമലംഘനം നടത്തിയിട്ടുള്ള പതിനായിരത്തിലധികം ആളുകൾക്ക് ഈ നടപടിക്രമം കൊണ്ട് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ സാധിച്ചേക്കും. കൂടാതെ ഇതുമൂലം നിലവിൽ നേരിടുന്ന തൊഴിലാളിക്ഷാമത്തിന് പരിഹാരവുമായേക്കും. നിലവിൽ 1,30,000 പേരാണ് റസിഡൻഷ്യൽ നിയമലംഘകരായ രാജ്യത്തുള്ളത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

https://www.kuwaitvarthakal.com/2022/04/21/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *