Posted By Editor Editor Posted On

bigticket abudhabi; അബുദാബി ബിഗ് ടിക്കറ്റ് :രണ്ടുവയസ്സുകാരൻ മകൻ എടുത്ത ടിക്കറ്റിലൂടെ അച്ഛന് ലഭിച്ചത് വൻ തുകയുടെ ഭാഗ്യ സമ്മാനം

അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ പ്രതിവാര നറുക്കെടുപ്പിൽ രണ്ടു വയസുകാരൻ മകൻ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ പ്രവാസിയായ അച്ഛനെ തേടിയെത്തിയത് 60 ലക്ഷം രൂപ. ഖത്തറിൽ താമസിക്കുന്ന താരിഖ് ഷെയ്ക്ക് കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും സുഹൃത്തുക്കളോടൊപ്പം ചേർന്ന് ബി​ഗ് ടിക്കറ്റുകൾ വാങ്ങുമായിരുന്നു. ‘എന്റെ ചില സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ പണം വളരെയധികം ആവശ്യമാണ്, അതുകൊണ്ട് തന്നെ ഈ സമ്മാനം മികച്ച സമയത്താണ് ലഭിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിന് വേണ്ടി ഈ പണം ഉപയോഗിക്കാനാണ് എൻ്റെ ഒരു സുഹൃത്ത് തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രോണിക് നറുക്കെടുപ്പായതിനാല്‍ ഞങ്ങള്‍ ഈ മാസം ആദ്യം തന്നെ ടിക്കറ്റ് വാങ്ങി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzuസാധാരണ മാസാവസാനമാണ് ടിക്കറ്റ് വാങ്ങുക. ഇത്തവണ എന്റെ രണ്ടു വയസ്സുകാരനമായ മകനാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തത്. മകന്‍ നമ്പര്‍ തെരഞ്ഞെടുത്തത് കൊണ്ട് ഇന്ന് എനിക്ക് വിജയിക്കാനായി’- ബിഗ് ടിക്കറ്റ് അധികൃതരോട് താരിഖ് പറഞ്ഞു. 108475 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് താരീഖിനെ ഭാഗ്യദേവത തേടിയെത്തിയത്. മെയ് 3-ന് നടക്കുന്ന 12 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് നറുക്കെടുപ്പിലൂടെ കോടീശ്വരനാകാനുള്ള അവസരവും ഇതേ ടിക്കറ്റ് നമ്പരിന് ഉണ്ട്. news summary: bigticket abudhabi abu dhabi duty free big ticket big ticket abu dhabi buy onlineabu dhabi big ticket login

https://www.kuwaitvarthakal.com/2022/04/21/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *