Posted By Editor Editor Posted On

കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്ക് കൂട്ടണമെന്ന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമുമായി മാന്‍പവര്‍ അതോറിറ്റി വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് അതോറിറ്റി അഭ്യര്‍ത്ഥിച്ചത്. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ചെലവ് കൂടിയ സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള നിരക്ക് 890 ദിനാറില്‍ നിന്ന് 980 ദിനാര്‍ ആക്കി ഉയര്‍ത്തണമെന്ന് അതോറിറ്റി അയച്ച കത്തില്‍ പറയുന്നു. എന്നാല്‍, മാന്‍പവര്‍ അതോറിറ്റിയുടെ ഈ ആവശ്യത്തെ വാണിജ്യ മന്ത്രാലയം തള്ളിയതായാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

റിക്രൂട്ട് ചെയ്ത രാജ്യത്ത് നിന്നുള്ള തൊഴിലാളിയുടെ യാത്രാ ടിക്കറ്റും പരിശോധനകള്‍ക്കുള്ള ചെലവും ഉള്‍പ്പെടെ 890 ദിനാര്‍ പരമാവധി നിരക്ക് ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വ്യവസ്ഥയില്‍ എന്തെങ്കിലും ലംഘനമുണ്ടാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കാനും മന്ത്രാലയം തീരുമാനിച്ചു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *