കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായി ഓപ്പണ്‍ ഹൗസ് ചര്‍ച്ച നടത്തി, അടുത്ത ചര്‍ച്ച ഏപ്രില്‍ 27 ന്
കുവൈറ്റ്: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഇന്ന് ഇന്ത്യന്‍ എംബസിയില്‍ തന്റെ പ്രതിവാര ഓപ്പണ്‍ ഹൗസ് നടത്തി. ഓപ്പണ്‍ ഹൗസില്‍ നിരവധി പേര് പങ്കെടുത്ത് തങ്ങളുടെ പരാതികള്‍ അംബാസഡറുമായി പങ്കുവച്ചു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങളും പരാതികളും ഇടനിലക്കാരില്ലാതെ നേരിട്ട് അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള ഒരു വേദിയാണ് അംബാസഡറുമായുള്ള ഓപ്പണ്‍ ഹൗസ്. അംബാസഡറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സജീവമായി ഇടപെട്ടതോടെ കേസുകള്‍ പലതും കമ്മ്യൂണിറ്റി ഓപ്പണ്‍ ഹൗസിലൂടെ പരിഹരിക്കപ്പെട്ടു
ഈ മാസം മുതല്‍ എല്ലാ ബുധനാഴ്ചയും കുവൈത്ത് സിറ്റി, ഫഹാഹീല്‍, അബ്ബാസിയ എന്നിവിടങ്ങളിലെ എംബസിയിലും ബിഎല്‍എസ് പാസ്പോര്‍ട്ട് കേന്ദ്രങ്ങളിലുമാണ് ഓപ്പണ്‍ ഹൗസുകള്‍ നടക്കുന്നത്. അടുത്ത ഓപ്പണ്‍ ഹൗസ് കുവൈറ്റ് സിറ്റിയിലെ ബിഎല്‍എസ് പാസ്പോര്‍ട്ട് ഔട്ട്സോഴ്സിംഗ് സെന്ററില്‍ ഏപ്രില്‍ 27ന് രാവിലെ 11 മണിക്ക് നടക്കുന്നതായിരിക്കും.
Comments (0)