മാതൃകാപരമായ പ്രവര്‍ത്തനം; ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിച്ച് കുവൈറ്റിലെ ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി
കുവൈറ്റ്; കുവൈറ്റില്‍ നിരവധി മാനുഷിക മൂല്യമുള്ള പ്രവര്‍ത്തനങ്ങളാണ് പല സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്നു. 145ഓളം പ്രദേശങ്ങളിലായി ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിക്കുകയാണ് ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി. കോ ഓര്‍ഡിനേഷന്‍ ആന്‍ ഫോളോ അപ്പ് വിഭാ?ഗം ഡയറക്ടര്‍ നവാഫ് അല്‍ സൈനയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇഫ്താര്‍ ഫോര്‍ ദി ഫാസ്റ്റിംഗ് പദ്ധതി കുവൈത്തിന്റെ അന്താരാഷ്ട്ര പദ്ധതികളില്‍ ഒന്നായി മാറിയിട്ടുണ്ട്. പ്രവാസി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റമദാനിലെ ഭക്ഷ്യ വിതരണം, റമദാന്‍ ബാസ്‌ക്കറ്റ് പദ്ധതി എന്നിവ പാവപ്പെട്ടവരും നിര്‍ദ്ധനരുമായ കുടുംബങ്ങള്‍ക്കായി മറ്റ് പദ്ധതികളും അസോസിയേഷന്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0
Comments (0)