Posted By Editor Editor Posted On

കുവൈറ്റ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യാന്‍ ഈ വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടുക;നിർദേശവുമായി അധികൃതർ

കുവൈറ്റ്: കുവൈറ്റ് ആരോഗ്യമന്ത്രാലയം വാക്‌സിന്‍ സര്‍ട്ടിഫിക്കറിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. കുവൈറ്റില്‍ പാസ്പോര്‍ട്ട് പുതുക്കുന്ന പൗരന്മാരോടും താമസക്കാരോടും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് 24971010 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിറ്റിസണ്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ തന്നെ 2020 ഫെബ്രുവരിയില്‍ ഇങ്ങനെ ഒരു വാട്‌സ് ആപ്പ് നമ്പര്‍ സൃഷ്ടിച്ചിരുന്നു.കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനേഷനുകളെക്കുറിച്ചുള്ള ഏതെങ്കിലും പരാതികളോടും നിര്‍ദ്ദേശങ്ങളോടും അന്വേഷണങ്ങളോടും പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കിയത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ പാസ്പോര്‍ട്ട് മാറ്റിയവര്‍ അല്ലെങ്കില്‍ പുതുക്കിയവര്‍ക്ക് ഈ സംവിധാനവുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DVjcimJINn56TDBOrFyMv0

https://www.kuwaitvarthakal.com/2022/01/18/use-it-to-know-free-flight-times-and-low-ticket-prices-on-mobile/
https://www.kuwaitvarthakal.com/2022/04/17/good-news-covid-lifts-restrictions-on-kuwait/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *