വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് സജ്ജം; വൈദ്യുതി മന്ത്രാലയം
കുവൈറ്റ്: വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് പൂര്‍ണമായി തയാറെടുപ്പ് നടത്തിയെന്ന് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എം മുത്തലാഖ് അല്‍ ഒതൈബി യുടേതാണ് അറിയിപ്പ്. ഇതിനായി സംയോജിത പരിപാലന പരിപാടി തന്നെ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി-ജല മന്ത്രി എം അലി അല്‍ മൂസയ്ക്ക് പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വേനല്‍ക്കാലവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കാന്‍ മന്ത്രാലയത്തിന്റെ സന്നദ്ധത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി അല്‍ മൂസ കൂട്ടിച്ചേര്‍ത്തു. സ്റ്റേഷനുകള്‍, ഓവര്‍ഹെഡ് ലൈനുകള്‍, കേബിളുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികള്‍ ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഒപ്പം 80 ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളുടെയും125 സ്റ്റേഷനുകളില്‍ 33 കെ വി ലൈനുകളുടെയും കൂടാതെ 400 കെ വി സ്റ്റേഷനുകളുടെയും അറ്റക്കുറ്റപണികളും പൂര്‍ത്തിയായതായും ഒട്ടെബി അറിയിച്ചു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Comments (0)