Posted By Editor Editor Posted On

കൂടുതൽ സ്വദേശിവൽക്കരണത്തിനൊരുങ്ങി കുവൈറ്റ്

കൂടുതൽ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് കുവൈറ്റിൽ അഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് ഇരു മന്ത്രാലയങ്ങളും പുതിയ സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റ് ആഭ്യന്തര പ്രതിരോധ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രധാനമായും അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ്, ഡോക്യൂമെന്റഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇത്തരം ജോലികൾക്കായി ഇന്റർ മീഡിയേറ്റ് അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, ജോലിയിൽ നിന്ന് വിരമിച്ച സിവിലിയന്മാർ, കുവൈറ്റിൽ ജനിച്ചവർ, അല്ലെങ്കിൽ 1965 ലെ സെൻസസ് പ്രകാരം രാജ്യത്ത് താമസിക്കുന്നവരോ ആയ ബിദൂനികൾ ( പൗരത്വം ഇല്ലാത്തവർ) എന്നിവരെയാണ് ജോലികൾക്കായി പരിഗണിക്കുക.  കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *