Posted By admin Posted On

വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രും:കാരണം ഇത്‌

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ധ​ന​വി​ല വ​ർ​ധ​നവ് മൂലം വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​ത്തി​പ്പ്​ ചെ​ല​വ്​ വ​ർ​ധി​ച്ചതോടെവി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉയർന്നേക്കുമെന്ന് ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ അറിയിച്ചു ..കോ​വി​ഡ്​ പ്ര​തി​സ​ന്ധി ​ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച വ്യോ​മ​യാ​ന മേ​ഖ​ല​യെ​പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്​ ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ക​യ​റ്റം.കോവിഡ് സാഹചര്യത്തിൽ ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷം ഏ​താ​ണ്ടെ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളും വ​ൻ ന​ഷ്​​ടംനേരിട്ടിരുന്നു .ഇപ്പോഴും കോവിഡ് ഭീഷണി പൂർണമായും മാറാത്ത സാഹചര്യമാണുള്ളത് എന്നാൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​​ന്റെ അ​വ​സാ​ന പാ​ദ​ത്തി​ലും ഈ ​വ​ർ​ഷ​വും ധാ​രാ​ളം ക​മ്പ​നി​ക​ൾ ലാ​ഭ​ത്തി​ലെ​ത്തി. ആ​ളു​ക​ൾ ഭ​യ​മി​ല്ലാ​തെ പ​ഴ​യ​പോ​ലെ സ​ജീ​വ​മാ​യി യാ​ത്ര ചെ​യ്യു​ന്ന നി​ല കൈ​വ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി വി​ല്ലി വാ​ൽ​ഷ്​ പ​റ​ഞ്ഞു. അതേ സമയം സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രു​ന്ന​ത്.കുവൈത്തിൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മ്പ​ത്​ ദി​വ​സം അ​വ​ധി ല​ഭി​ക്കാ​നി​ട​യുള്ളതിനാൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന സാഹചര്യമാണ് ഉണ്ടാവുക ഈ ​ഘ​ട്ട​ത്തി​ലും വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉയരാനാണ് സാധ്യത .കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/04/10/high-levels-of-pollution-fish-are-more-likely-to-die-off-the-coast/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *