Posted By Editor Editor Posted On

കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 60 വയസ്സിനു മുകളിലുള്ള 5760 പേർ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് പ്രകാരം, 60 വയസ്സിന് മുകളിലുള്ള ഏകദേശം 5,760 താമസക്കാർ 2021 ഡിസംബർ വരെ രാജ്യത്തെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. ഇതിൽ 1,806 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്. 2020 ഡിസംബർ വരെ ഇവരുടെ എണ്ണം 6,065 ആയിരുന്നു. അതേസമയം, സ്വകാര്യ മേഖലയിൽ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 6,226 ആയി കുറഞ്ഞു. 2020 അവസാനത്തോടെ, സ്വകാര്യ മേഖലയിലെ ജോലിക്കാരുടെ എണ്ണം ഏകദേശം 75,460 ആയിരുന്നു. 2021 അവസാനത്തോടെ ഇത് 69,232 ആയി കുറഞ്ഞു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *