Posted By Editor Editor Posted On

കുവൈറ്റിൽ വഴിയോര കച്ചവടം നടത്തുന്ന പ്രവാസികളെ നാടുകടത്തും

റമദാൻ മാസത്തിൽ വഴിയോര കച്ചവടക്കാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ജഹ്‌റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ റോഡ് വർക്ക്സ് വകുപ്പ്. പൊതു മാർക്കറ്റുകൾ, മാളുകൾ എന്നിവയ്ക്ക് മുന്നിൽ വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്താനായി രാവിലെയും, വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി ഇൻസ്പെക്ടർമാരെ വിന്യസിക്കുമെന്ന് ജഹ്‌റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടർ ഫഹദ് അൽ ഖരീഫ അറിയിച്ചു. വാഹനങ്ങൾ പിടിച്ചെടുക്കുന്നത് കൂടാതെ, ഭക്ഷ്യവസ്തുക്കളും മറ്റ് കച്ചവട വസ്തുക്കളും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നവരെ നാടുകടത്തുകയും ചെയ്തേക്കാമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *