കോവിഡ്-19 പ്രോട്ടോകോൾ അപ്ഡേറ്റ് ചെയ്തു കുവൈത്ത് ആരോഗ്യ മന്ത്രാലയം; വിശദാംശങ്ങൾ ഇങ്ങനെ
രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോവിഡിനെ നേരിടാൻ ഏർപ്പെടുത്തിയ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. അസുഖം ബാധിക്കുന്നവരുടെ എണ്ണത്തിലും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് വന്നതോടെ ആണ് പുതിയ തീരുമാനം. ‘സാധാരണനിലയിലേക്ക് മടങ്ങുക’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ പ്രോട്ടോകോളിൽ കോവിഡ് -19 രോഗികളെ എങ്ങനെ കൈകാര്യം ചെയ്യുക എന്നതിനെ പറ്റിയാണ് വ്യക്തമാക്കുന്നത്. എല്ലാവർക്കും സ്രവ പരിശോധന ആവശ്യമില്ലെന്നും കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും പ്രോട്ടോകോൾ വ്യക്തമാക്കുന്നു. രോഗിയുമായി സമ്പർക്കം ഉള്ളവരെ ക്വാറന്റൈനിൽ പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും ഇതിൽ പറയുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Comments (0)