Posted By Editor Editor Posted On

കുവൈറ്റിൽ പച്ചക്കറി വിലയിൽ വൻ വർദ്ധനവ്

വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ഉറപ്പു നൽകിയിട്ടും പച്ചക്കറി വിലയിൽ വൻ വർധനവ്. റമദാനോടനുബന്ധിച്ച് വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോപ്പറേറ്റീവ് സൊസൈറ്റികളിലും, കൊമേഴ്സൽ, സമാന്തര മാർക്കറ്റുകളിലും ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഉണ്ടായത്. ഈന്തപ്പഴം, മാംസം, കോഴി റമദാൻ സ്പെഷ്യൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറിയത്. വില നിയന്ത്രിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടും ഇലക്കറികളുടെ വിലയിൽ ഗണ്യമായ വർധന ഉണ്ടായതോടെ ഉപഭോക്താക്കൾ പരാതി ഉയർത്തിയിട്ടുണ്ട്. മുൻപുള്ളതിനേക്കാൾ 76 ശതമാനത്തിലധികമാണ് വില വർധിച്ചത്. അൽ ഫർദ മാർക്കറ്റിൽ ഒരു പെട്ടി തക്കാളിയുടെ വില 3,200 ഫിൽസ് മുതൽ 3,500 ഫിൽസ് വരെയാണ്. കഴിഞ്ഞ ആഴ്ച ഇതിന്റെ വില 1,500 മുതൽ രണ്ട് ദിനാർ വരെയായിരുന്നു. എന്നാൽ അറേബ്യൻ രാജ്യങ്ങളിൽ മാംസത്തിന്റെ മൂല്യം ഗണ്യമായി കുറഞ്ഞതിനാൽ ഇറച്ചിയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ട്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *