റമദാനോടനുബന്ധിച്ച് കുവൈറ്റ് വിപണിയിൽ വില ഉയരുന്നു
വിശുദ്ധ റമദാൻ മാസത്തിലേക്ക് കടക്കുമ്പോൾ കുവൈറ്റ് വിപണിയിൽ ഉൽപന്നങ്ങൾക്ക് വില ഉയരുന്നു. തക്കാളിയുടെ ആറ് കിലോ വരുന്ന കാർട്ടന് 3.300 ഫിൽസ് ആയാണ് വില ഉയർന്നത്. ഒരു പെട്ടി തക്കാളി യുടെ വില 4 മുതൽ 5 ദിനാർ വരെയായി ഉയർന്നിട്ടുണ്ട്. റഷ്യൻ യുക്രെയിൻ യുദ്ധവും കുവൈറ്റ് വിപണിയെ ബാധിച്ചിരുന്നു. യുദ്ധത്തിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിലയിൽ വലിയ തോതിൽ വർദ്ധന ഉണ്ടായിരുന്നു. വിലക്കയറ്റത്തിനെതിരെ ഇപ്പോൾ നിരവധി വിമർശനങ്ങൾ ആണ് വന്നിരിക്കുന്നത്. വിലക്കയറ്റത്തിനെതിരെ കർശന നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Comments (0)