Posted By Editor Editor Posted On

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ജുവനൈൽ പ്രോസിക്യൂഷൻ ഫീൽഡ് പഠനത്തിൽ, കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ സ്വയം ആക്രമിച്ച കേസുകളുടെ എണ്ണം 398 ആയി ഉയർന്നു. 16 ജുവനൈലുകളാണ് കൊലപാതകം, ആത്മഹത്യ, കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിരിക്കുന്നത്. ഇവരിൽ 75 ശതമാനവും 15നും 18നും ഇടയിൽ പ്രായമുള്ളവരും 25 ശതമാനം പേർ 7 നും 18 നും ഇടയിൽ പ്രായമുള്ളവരുമാണ്. ഇത്തരത്തിൽ പ്രതികളാകുന്ന കുട്ടികളിൽ 68.7 ശതമാനം ആൺകുട്ടികളും, 31.2 ശതമാനം പെൺകുട്ടികളും ആണുള്ളത്. ഇവരിൽ 56.25 ശതമാനം പേരും കുവൈറ്റികൾ തന്നെയാണ്. കുറ്റകൃത്യങ്ങൾ നടത്തുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളിൽ 12.5 ശതമാനവും ബ്ലാങ്ക് ആയുധങ്ങളാണ്. കൂടാതെ 81.2 ശതമാനം കൊലപാതകങ്ങളും, ആത്മഹത്യകളും സ്വകാര്യ വീടുകളിലാണ് നടന്നത്. മറ്റുള്ളവരെ മർദ്ദിച്ച അതുമായി ബന്ധപ്പെട്ട് 220 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 400 വരെ ജുവനൈലുകൾ പ്രതികളാണ്. 90% ആൺകുട്ടികളും, 10 ശതമാനം പെൺകുട്ടികളുമാണ് ഉള്ളത്. ചീത്ത കൂട്ടുകെട്ടുകളാണ് കുട്ടികളിൽ ഇത്തരത്തിലുള്ള ക്രിമിനൽ സ്വഭാവരീതികൾ ഉണ്ടാകാൻ കാരണമാകുന്നതെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *