Posted By Editor Editor Posted On

മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 നിയമലംഘനങ്ങൾ കണ്ടെത്തി

ആഭ്യന്തര മന്ത്രാലയം മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ട്രാഫിക്, ഓപ്പറേഷൻസ് സെക്‌ടർ മേജർ ജനറൽ ജമാൽ അൽ-സയെഗിന്റെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ വീട്ടുജോലിക്കാരനെയും, ഒരു പൗരനെയും അറസ്റ്റ് ചെയ്തതിന് പുറമേ 654 നേരിട്ടുള്ള നിയമലംഘനങ്ങളും കണ്ടെത്തി. ഇത്തരത്തിലുള്ള നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന തുടരുമെന്നും, നിയമലംഘകർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *