Posted By admin Posted On

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസകരമായ ധനസഹായവുമായി സര്‍ക്കാര്‍

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടമായി നാട്ടില്‍ തിരികെത്തിയ പ്രവാസികള്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കം. 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.കെ.എസ്.ഐ.ഡി.സി (കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) മുഖാന്തരം സംസ്ഥാന സര്‍ക്കാരാണ് സംരംഭകത്വ സബ്‌സിഡി-വായ്പ ധനസഹായ പദ്ധതി നടപ്പാക്കുന്നത്. ‘പ്രവാസി ഭദ്ര മെഗ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി ഭദ്ര മെഗ പദ്ധതിയ്ക്ക് 8.25 മുതല്‍ 8.75 ശതമാനം വരെയാണ് പലിശ നിരക്ക്.
അതേസസമയം, ആദ്യ നാലു വര്‍ഷം നാലു ശതമാനം പലിശ മാത്രമെ ഈടാക്കുകയുള്ളു. ബാക്കി പലിശ ഗുണഭോക്താക്കള്‍ക്ക് പലിശ സബ്‌സിഡി ഇനത്തില്‍ നോര്‍ക്ക-റൂട്ട്‌സ് തിരികെ നല്‍കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf

ഒമ്പതുകോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. കെ.എസ്.ഐ.ഡി.സിയാണ് അപേക്ഷ സ്വീകരിക്കുക. വിവരങ്ങള്‍ക്ക് 9400795951, 9895996780 എന്ന നമ്പരില്‍ ബന്ധപ്പെടുക.പ്രവാസി ഭദ്ര മെഗയ്ക്ക പുറമെ ‘പ്രവാസി ഭദ്രത പേള്‍’ (പ്രവാസി എന്റര്‍പ്രണര്‍ഷിപ് ഓഗ്‌മെന്‍േറഷന്‍ ആന്‍ഡ് റിഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ്) എന്ന മറ്റൊരു ധനസഹായ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ല മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വ്യക്തിഗത വായ്പ പദ്ധതിയാണിത്.0 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.അവിദഗ്ധ തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരും കുറഞ്ഞ വരുമാന പരിധിയില്‍ വരുന്നവരുമായ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം, അപേക്ഷകര്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവാസിയായിരിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസുമായി ബന്ധപ്പെടുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JUvZzm6AcdnBDy1h8gImjf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *