കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് വീണ്ടും ആരംഭിച്ചു
കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പ്രകാരം വീണ്ടും പുനരാരംഭിച്ചതായി മാനവശേഷി സമിതി അധികൃതർ അറിയിച്ചു. താമസ രേഖ പുതുക്കുന്നതിന് 250 ദിനാർ ഫീസും, രാജ്യത്തെ ഓഹരിവിപണി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 500 ദിനാറിന്റെ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ബിസിനസ് സംരംഭകരുടെ യൂണിയൻ ഇതിനെതിരെ കൊടുത്ത കേസിൽ, തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് വിധി വന്നിരുന്നു. ഇതേ തുടർന്ന് താമസരേഖ പുതുക്കൽ താൽക്കാലികമായി നിർത്തി വയ്ക്കുകയും, പിന്നീട് അപ്പീൽ കോടതി വിധിക്കെതിരെ മാനവശേഷി അധികൃതർ സമർപ്പിച്ച ഹർജിയിൽ ഈ മാസം 28ന് അനുകൂലമായി വിധി വരികയും ചെയ്തു. ഇതിനുശേഷമാണ് താമസരേഖ പുതുക്കുന്നത് സംബന്ധിച്ച നടപടികൾ വീണ്ടും നടപ്പിലാക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Comments (0)