Posted By editor1 Posted On

റമദാനിൽ ഭിക്ഷാടനം തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ്

അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ വരവോടെ, കുവൈറ്റിൽ ഭിക്ഷാടകർ ആത്മീയ അന്തരീക്ഷം മുതലെടുക്കുകയും സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് കൂടി വരുന്നു. ഭിക്ഷാടനത്തിനായി ഇവർ പലതരം വഴികളാണ് സ്വീകരിക്കുന്നത്. ചിലർ അസുഖം പറഞ്ഞ്, വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ കാണിച്ച് യാചിക്കുന്നു, മറ്റുള്ളവർ ശാരീരിക വൈകല്യങ്ങൾ ഉണ്ടെന്ന വ്യാജേന ഭിക്ഷാടനം നടത്തുന്നു. ഈ സാഹചര്യത്തിൽ ഇതരത്തിലുള്ളവരെ ചെറുക്കാൻ അധികൃതർ നിരവധി പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഭിക്ഷാടകരെ കണ്ടെത്തുന്നതിനായി റെസിഡൻസ് അഫയേഴ്‌സ് ജനറൽ അഡ്മിനിസ്ട്രേഷൻ അതിന്റെ വിവിധ വകുപ്പുകളിൽ നിന്ന് പ്രത്യേക സുരക്ഷാ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മാർക്കറ്റ് സ്ഥലങ്ങളിലും, പള്ളി പ്രദേശങ്ങളിലും യാചകരെ നിയന്ത്രിക്കാൻ, ഇത്തരത്തിലുള്ളവരെ കണ്ടാൽ ബന്ധപ്പെട്ട വകുപ്പിലേക്ക് അറിയിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു. ഭിക്ഷാടകരുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പ്രവർത്തനം സുരക്ഷാ സ്ക്വാഡുകൾ നിരീക്ഷിക്കുമെന്നും, ഇതരത്തിലുള്ളവർക്ക് ജോലി, സന്ദർശന വിസകൾ അനുവദിക്കില്ലെന്നും അറിയിച്ചു. കൂടാതെ വിസിറ്റ് വിസയിൽ ആളുകളെ കൊണ്ടുവരികയും ഭിക്ഷ യാചിക്കുമ്പോൾ പിടിക്കപ്പെടുകയും ചെയ്തൽ കമ്പനിക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും, കൂടാതെ ആർട്ടിക്കിൾ 22 (ഫാമിലി വിസ) പ്രകാരം ഭിക്ഷാടനത്തിൽ ഏർപ്പെട്ട് പിടിക്കപ്പെടുന്ന സ്ത്രീകളെ അവരുടെ കുടുംബത്തോടൊപ്പം നാടുകടത്തും. രാജ്യത്ത് ഇത്തരത്തിൽ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കായി നിരവധി ഔദ്യോഗികഴ് അംഗീകൃത ചാരിറ്റബിൾ അസോസിയേഷനുകളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും സഹായം ലഭ്യമാണ്. ദുരിതബാധിതർക്ക് വിവിധ മാർഗങ്ങളിലൂടെയും നിയമാനുസൃതമായ മാർഗങ്ങളിലൂടെയും സഹായം നൽകുന്നുണ്ട്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

യാചകരെ പിടികൂടാൻ താഴെ പറയുന്ന സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്

  • യാചകരെ പിടികൂടുന്നതിൽ വിദഗ്ധരായ ഒരു സ്ക്വാഡ്
  • പിടിക്കപ്പെട്ടാൽ യാചകനെയും അവന്റെ എല്ലാ കുടുംബാംഗങ്ങളെയും നാടുകടത്തുന്നു
  • ഭിക്ഷാടനം നടത്തുന്നയാൾ പിടിക്കപ്പെട്ടാൽ സ്‌പോൺസറെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും
  • പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നു
  • യാചകർക്കെതിരായ പരാതികൾ
    സ്വീകരിക്കുകയും വേഗത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുകുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *