സ്ത്രീകളെ വിളിച്ച് ശല്യം ചെയ്‌ത ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍
തിരുവനന്തപുരം∙ സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്റ്റിലായത് .വിദേശത്തിരുന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി നിരവധി സ്ത്രീകളെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ആര്‍സിസിയിലെ ഡോക്ടര്‍മാരേയും ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഫോണ്‍ സ്പുഫിങ് നടത്തിയും ഇന്റര്‍നെറ്റ് കോളുകളിലൂടെയുമാണ് ഇയാള്‍ സ്ത്രീകളെയടക്കം ശല്യം ചെയ്തിരുന്നത്. ആര്‍സിസി ജീവനക്കാരനെ കുടുക്കാനാണ് അയാളുടെ നമ്പരില്‍നിന്ന് തെറ്റിധരിപ്പിക്കുന്ന വിധം ഡോക്ടര്‍മാരെ വിളിച്ചു മോശമായി സംസാരിച്ചിരുന്നത്. മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളോടും സംസാരിച്ചിരുന്നത്. സൈബര്‍ പൊലീസ് ഇതു കണ്ടെത്തി ഇയാള്‍ക്കെതിരെ കേസെടുക്കുകയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ചൊവ്വാഴ്ച നാട്ടിലെത്തിയ പ്രവീണിനെ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. റൂറല്‍ സൈബര്‍ പൊലീസ് സിഐ രതീഷ് ജി.എസ്., എസ്ഐ ഷംഷാദ്, സിപിഒമാരായ അദീന്‍ അശോക്, സുരേഷ്, ശ്യാം കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)