കുവൈറ്റിൽ സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കി അധികൃതർ; 107 പേർ അറസ്റ്റിൽ
കുവൈറ്റിൽ സുരക്ഷ ശക്തമാക്കുന്നതിന് ഭാഗമായി കൂടുതൽ സുരക്ഷാ ക്യാമ്പയിനുകൾ നടത്തി പൊതു സുരക്ഷാ വിഭാഗം. ഇത്തരത്തിൽ നടത്തിയ സുരക്ഷാ പരിശോധനകളിൽ നിരവധി നിയമലംഘകരെയും, വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നവരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ആവശ്യമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 49 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതായി കണ്ടെത്തിയ രണ്ടുപേരെയും, റസിഡൻസി കാലാവധി അവസാനിച്ച നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ പരിശോധന ക്യാമ്പുകൾ തുടരുകയാണെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഗവർണറേറ്റ് വിവിധമേഖലകളിൽ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് പരിശോധന നടത്തി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)