കുവൈറ്റിൽ നിയമലംഘകരായ 107 പേർ അറസ്റ്റിലായി
കുവൈറ്റിൽ നിയമലംഘകരായ 107 പേർ അറസ്റ്റിലായി. കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ഡയറക്ടറേറ്റ് അഹ്മദി ഗവർണറേറ്റിൽ നടത്തിയ പരിശോധന ക്യാമ്പയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരിൽ 52 പേർ താമസ നിയമം ലംഘിച്ച് കഴിയുന്നവരും നാലുപേർ വിസ കാലാവധി കഴിഞ്ഞവരും രണ്ടുപേർ പിടികിട്ടാപ്പുള്ളികളുമാണ്. 49 പേരെ അറസ്റ്റ് ചെയ്തത് തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്തതിനെ തുർന്നാണ്. അറസ്റ്റിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയതിനെ തുടർന്ന് ജയിലിൽ ആളുകുറഞ്ഞതോടെ പരിശോധന ചെറിയ തോതിൽ വീണ്ടും ആരംഭിക്കുകയാണ്. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ പരിശോധന താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
Comments (0)