Posted By editor1 Posted On

60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായുള്ള നിയമങ്ങളിലെ സർക്കാർ നടപടികൾ ഭരണഘടനാവിരുദ്ധമെന്ന് വിമർശനം

കുവൈറ്റിൽ 60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായി കൊണ്ടുവന്ന നിയമങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ അപരിഷ്കൃതവും ഭരണഘടനാവിരുദ്ധവും ആണെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മേധാവി മുഹമ്മദ് അൽ സാഗർ പറഞ്ഞു. കൂടാതെ കുവൈറ്റിലെ ബിസിനസ് അന്തരീക്ഷത്തിലും സ്വകാര്യ മേഖലയ്ക്കും സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 വയസ്സ് പിന്നിട്ട പ്രവാസികൾക്കായി പുതിയ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് മറ്റ് ഗൾഫ് രാജ്യങ്ങളിലെ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും, എന്നാൽ കുവൈറ്റ് സർക്കാർ ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പിന്തുണയല്ലാ തങ്ങൾ ആവശ്യപ്പെടുന്നതെന്നും, നടപടിക്രമങ്ങൾ സുഗമമാക്കിയും നിയമങ്ങൾ മാറ്റിയും സ്വകാര്യമേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *