കൊലക്കേസ് പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ തിരികെ കൊണ്ടുവരാൻ നടപടികൾ ആരംഭിച്ച് കുവൈറ്റ്
കുവൈറ്റിൽ ഫിലിപ്പിനോ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16 വയസുള്ള മകനെയും 17 വയസുള്ള മകളെയും കൂട്ടി ഞായറാഴ്ച വൈകുന്നേരം കെയ്‌റോയിലേക്ക് രക്ഷപ്പെടുകയും മൂന്നാമത്തെ മകനെ നഴ്‌സറിയിൽ ഉപേക്ഷിക്കുകയും ചെയ്ത ഈജിപ്ഷ്യൻ പ്രവാസിയെ കുവൈറ്റിലേക്ക് തിരികെ എത്തിക്കാൻ സുരക്ഷാ അധികൃതർ ശ്രമിക്കുകയാണ്. ഇയാൾ തന്നെയാണ് തന്റെ ഭാര്യ മരിച്ചുവെന്നും മൃതദേഹം അപ്പാർട്ട്മെന്റിനുള്ളിൽ ഉണ്ടെന്നും ആഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തെ അറിയിക്കാൻ പ്രവാസി ബിൽഡിംഗ് കെയർടേക്കർക്ക് ഓഡിയോ സന്ദേശം അയച്ചത്. ഇതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചയുടൻ ഉദ്യോഗസ്ഥർ അപ്പാർട്മെന്റിൽ എത്തുകയും ഫിലിപ്പീൻസിനെ മരിച്ച നിലയിൽ കണ്ടെത്തുകയും ആയിരുന്നു. കഴുത്തിൽ ശ്വാസംമുട്ടിയതിന്റെ പാടുകൾ കണ്ടെത്തിയതിനാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകമെന്നാണ് സൂചന. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് വിട്ടുകൊടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും എന്നാൽ അയൽവാസികളുടെയും, കെട്ടിടത്തിലെ മറ്റ് താമസക്കാരുടെയും മൊഴി അനുസരിച്ച് ദമ്പതികൾ തമ്മിൽ നല്ല രീതിയിൽ ആണ് കഴിഞ്ഞിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)