വിമാന യാത്ര വിലക്ക് പിൻവലിക്കും; പ്രതീക്ഷയോടെ യാത്രക്കാർ
ഇന്ത്യ രാജ്യാന്തര വിമാന യാത്രവിലക്ക് പിൻവലിക്കുന്നതോടെ പ്രതീക്ഷയുമായി യാത്രക്കാർ. ഈ മാസം 27 മുതല്‍ വിലക്ക് പിന്‍വലിക്കുന്നതോടെ നിരവധി പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലേക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വിസുകൾ സാധാരണനിലയിലാവുന്നതോടെ യാത്ര നിരക്കുകളില്‍ കുറവുണ്ടാമെന്നാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. അബൂദബിയിൽനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് ഉച്ചക്ക് ഒന്നിനും തിരുവനന്തപുരത്തേക്ക് രാത്രി 9.10നും കൊച്ചിയിലേക്ക് രാത്രി 10നും കോഴിക്കോട്ടേക്ക് അര്‍ധരാത്രി 12.20നുമായിരിക്കും 27 മുതല്‍ പുറപ്പെടുക. ട്രിച്ചിക്ക് ഉച്ചക്ക് 2.30നും മംഗളൂരുവിലേക്ക് രാത്രി 11.45നുമായിരിക്കും സര്‍വിസ്. അബൂദബിയില്‍നിന്ന് എയര്‍ ഇന്ത്യ മുംബൈയിലേക്കും സര്‍വിസ് പുനരാരംഭിക്കുന്നുണ്ട്. കോവിഡ് മൂലം നിര്‍ത്തിവെച്ച സര്‍വിസുകളില്‍ ഭൂരിഭാഗവും പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന് മുമ്പുണ്ടായിരുന്ന സമയത്തുതന്നെയായിരിക്കും വിമാനങ്ങള്‍ സര്‍വിസ് നടത്തുക. അല്‍ഐനില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസം സര്‍വിസ് നടത്തും. നിലവില്‍ വ്യാഴാഴ്ച മാത്രമായിരുന്നു. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 2.20ന് സര്‍വിസുണ്ടാകും. ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നീ സെക്ടറുകളിലേക്ക് ദിനേന സര്‍വിസുണ്ടാവും. ഇന്ദോറിലേക്ക് ശനിയാഴ്ചയും ഗോവ വഴി ബംഗളൂരുവിലേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും സര്‍വിസുണ്ടാകും. കൊച്ചി, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്ക് ഡ്രീംലൈനര്‍ വിമാനമായിരിക്കും സര്‍വിസ് നടത്തുക. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനം 28 മുതല്‍ പുനരാരംഭിക്കും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Comments (0)