കുവൈറ്റിൽ 95 ശതമാനം വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും വിജയം
കുവൈറ്റിൽ നടക്കുന്ന വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ 95 ശതമാനവും വിജയം. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളുടെ വിജയ് നിരക്കിൽ കുവൈറ്റ് വളരെയേറെ മുന്നിലാണെന്ന് ആരോഗ്യമന്ത്രി ഡോക്ടർ ഖാലിദ് അൽ സൈദ് പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ മികച്ച ചികിത്സ സൗകര്യങ്ങളോടെ 2300 ലധികം ഡയാലിസിസുകളാണ് രാജ്യത്ത് നടക്കുന്നത്. 62 അവർക്ക് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് 2020ൽ രാജ്യത്ത് നടത്തിയത്. അറബ് സൊസൈറ്റി ഫോർ കിഡ്നി ട്രീറ്റ്മെന്റ് ആൻഡ് ട്രാൻസ്പ്ലാന്റെഷന്റെ പതിനഞ്ചാമത് കോൺഫറൻസിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)