കുവൈറ്റിലെ റസ്റ്റോറന്റ് കഫേ മേഖലകളിൽ പ്രവാസി തൊഴിലാളികളുടെ കുതിപ്പ്
കോവിഡ് മഹാമാരിക്ക് ശേഷം കുവൈറ്റിലെ റസ്റ്റോറന്റ്, കഫേ മേഖലകളിൽ പ്രവാസി തൊഴിലവസരങ്ങളുടെ കുതിപ്പ്. സ്വകാര്യമേഖലയിലെ ദേശീയ, വിദേശ തൊഴിലാളികളുടെ സൂചകങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നത്. താമസ- ഭക്ഷണ സേവന മേഖലകളിൽ ആണ് തൊഴിൽ നിരക്ക് ഗണ്യമായി വർധിച്ചത്. എന്നാൽ നിർമ്മാണം, കൃഷി, മത്സ്യബന്ധനം, ചില്ലറവിൽപ്പന,മോട്ടോർ വാഹനങ്ങളുടെയും, മോട്ടോർ സൈക്കിളുകളുടെയും അറ്റകുറ്റപ്പണികൾ, ജലവിതരണം എന്നിവയിൽ ഗണ്യമായ കുറവുണ്ടായി. റസ്റ്ററന്റുകൾ, കഫേകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള താമസ- ഭക്ഷണ സേവനമേഖലയിൽ 2018 നും 2021 നും ഇടയിൽ 93,776 എന്ന നിരക്കിൽ നിന്നും 831, 5,79 തൊഴിലാളികൾ ആയി മാറി. 737,803 തൊഴിലാളികളുടെ വർധനയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)