Posted By editor1 Posted On

മുഴുവൻ കുട്ടികളും സ്‌കൂളിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരുങ്ങി മന്ത്രാലയം

കുവൈറ്റിലെ സ്കൂളുകളിൽ രണ്ട് ഗ്രൂപ്പുകളിലായി കുട്ടികളെത്തുന്ന സമ്പ്രദായം നിർത്തലാക്കി, കോവിഡിന് മുൻപുള്ള കാലഘട്ടത്തിലെന്നപോലെ മുഴുവൻ കുട്ടികളെയും സ്കൂളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. ഈ വിഷയത്തിൽ മന്ത്രാലയം നിരവധി തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കിന്റർഗാർട്ടൻ, പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർഥികൾ താമസിക്കുന്ന 900 ഓളം സ്കൂൾ കെട്ടിടങ്ങൾ ഉള്ളതിനാൽ ശുചീകരണത്തൊഴിലാളികളുടെ കുറവാണ് ഇതിൽ ഏറ്റവും പ്രധാനം. കരാർ പ്രകാരം തസ്തികയിലേക്ക് നേരിട്ട് അപേക്ഷിച്ച മുഴുവൻ പേരെയും ഇതുവരെ ശുചീകരണനത്തിനായി നിയമിക്കാൻ കഴിയാത്തതിനാൽ, ഇപ്പോഴും തൊഴിലാളികളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുചീകരണ തൊഴിലാളികളാരും ജോലിക്ക് ഹാജരാകാത്തതും, കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട കമ്പനികളിൽ കരാർ എടുത്തിട്ടുള്ളവർ ജോലി ചെയ്യാൻ വിമുഖത കാട്ടിയതും സ്‌കൂളുകളെ നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിലാക്കിയെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ശുചീകരണത്തൊഴിലാളികളുടെ വേതനം നൽകുന്നതിൽ സ്‌കൂളുകൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഫീൽഡ് പരിശോധനയിൽ കാണിക്കുന്നുണ്ട്. സ്കൂളുകൾക്ക് അനുവദിച്ച ഫണ്ട് അടുത്ത ഏപ്രിലിന് മുമ്പ് വിതരണം ചെയ്യില്ല, ഇതിന്റെ ഫലമായി സ്കൂൾ പ്രിൻസിപ്പൽമാർ അവരുടെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണ് ഈ തുകകൾ അടയ്ക്കുന്നത്. അറ്റകുറ്റപ്പണികളുടെ അഭാവവും, എയർ കണ്ടീഷനിംഗ് തകരാറും അനുഭവിക്കുന്ന നിരവധി സ്കൂളുകൾ ഉള്ളതിനാൽ ശുചിത്വത്തിന്റെ പ്രശ്നം മാത്രമല്ല നിലനിൽക്കുന്നതെന്നും ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ഇത് സമഗ്രമായ തിരിച്ചുവരവ് എന്ന ആശയം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും മന്ത്രാലയം മാറ്റിവച്ചേക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും, ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. അലി അൽ മുദാഫ് ഈ ആഴ്‌ച അവസാനം മന്ത്രാലയത്തിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുമായും ചേരുന്ന യോഗത്തിൽ സ്‌കൂളുകളുടെ അവസ്ഥകൾ, കരാറുകൾ, മെയിന്റനൻസ്, ശുചിത്വം, മടങ്ങിവരാനുള്ള മറ്റ് ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനം നടത്തും. ഇതിൽ നിന്ന് സ്കൂളുകളിലേക്ക് മുഴുവൻ കുട്ടികളും മടങ്ങിവരാനുള്ള തീരുമാനവുമായി മന്ത്രാലയം മുന്നോട്ട് പോകുമോ അതോ മാറ്റിവെക്കുമോ എന്ന് മീറ്റിംഗിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *