ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പറക്കാൻ അനുമതി :അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
കുവൈത്ത് സിറ്റി : ഏറെ ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കുവൈത്ത് സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്,അടുത്ത ഞായറാഴ്ച മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരികഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരക്കണക്കിന് പ്രവസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങനാകും.പുതിയ തീരുമാനത്തോടെ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുവാന്‍ സാധിക്കും. അതിനിടെ കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 7500 ൽ നിന്നു 15000 ആക്കി ഉയർത്താനും മന്ത്രി സഭ തീരുമാനിച്ചു . വ്യോമയാന വകുപ്പ് വിമാന കമ്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ നടത്തിയ പി.സി.ആർ പരിശോധന അനുസരിച്ച് കോവിഡ് മുക്തനായിരിക്കണമെന്നുമാണ് പ്രധാന നിബന്ധന കൂടാതെ ഇമ്മ്യൂൺ ആപ്പിൽ യാത്രക്കാരന്റെ സ്റ്റാറ്റസ് പച്ച നിറം കാണിക്കണം ,ശ്ലോനക് മൊസാഫിര് പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്യണം . ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റ ഡോസ് ആണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനകയാണ്. ദീർഘകാലമായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ മന്ത്രിസഭയുടെ പ്രഖ്യാപനത്തോടെ കളമൊരുങ്ങി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LRLIOQ2p1aaL8AEGTxYACX
Comments (0)