താമസ നിയമലംഘനം: കുവൈത്തിൽ പരിശോധന പുനരാരംഭിച്ചു
കുവൈത്ത് സിറ്റി:
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന താമസനിയമലംഘകരെ പിടികൂടാൻ പരിശോധന വ്യാപകമാക്കി അധികൃതർ .നേരത്തെ പരിശോധനയിൽ പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതുകൊണ്ടും കോവിഡ് സാഹചര്യം കൊണ്ടും സുരക്ഷപരിശോധന കാമ്പയിൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു കോവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഒരുമിച്ച് പാർപ്പിക്കുന്നതിനും പരിമിതിയുണ്ട്. തടവുകാർക്കിടയിൽ വൈറസ് പടരാതിരിക്കാൻ ജയിൽ വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്.ഇപ്പോൾ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ജയിലിൽനിന്ന് നാടുകടത്തലിലൂടെ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധന തുടരും. അതേ സമയം താമസനിയമലംഘകർക്ക് പിഴ കൂടാതെ നാടുവിടാൻ ഒരു അവസരംകൂടി നൽകണമെന്ന് താമസകാര്യ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഒന്നര ലക്ഷത്തിലധികം പേർ താമസരേഖകളില്ലാതെ കുവൈത്തിൽ കഴിയുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടുകൊണ്ടാണ് വീണ്ടും പരിശോധനകൾ പുനരാരംഭിച്ചത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Comments (0)