Posted By Editor Editor Posted On

കുവൈത്തിൽ 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ എണ്ണം കുറയുന്നു

കുവൈത്ത് സിറ്റി :
രാജ്യത്ത് 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ എണ്ണം 17% കുറഞ്ഞതായി കണക്കുകൾ .60 വയസ്സും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്കു താൽക്കാലിക താമസാനുമതി നൽകുന്നതു 2021 ജനുവരി ഒന്നു മുതൽ നിർത്തിവച്ചതാണു കൊഴിഞ്ഞുപോക്കിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് . 2021 ആദ്യ 9 മാസത്തെ കണക്കനുസരിച്ചു സർക്കാർ, സ്വകാര്യ മേഖലയിൽ നിന്ന് ഈ വിഭാഗത്തിൽപെട്ട 13,520 വിദേശികൾ രാജ്യംവിട്ടു. കുവൈത്തിൽ തുടരേണ്ടവർ ഇഖാമ ഫീസും ഇൻഷുറൻസ് തുകയും ഉൾപ്പെടെ 753.5 ദിനാർ (1,90,715 രൂപ) നൽകണമെന്നതായിരുന്നു നിബന്ധന. എന്നാൽ വൻ തുക നൽകി ഇഖാമ പുതുക്കുന്നതു കുറഞ്ഞ വരുമാനക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതുമൂലം വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നവർ 60 വയസ്സ് പിന്നിട്ടതോടെ തിരിച്ചുപോകാൻ നിർബന്ധിതരായി.ഇഖാമ കാലാവധിയിൽ ശേഷിക്കുന്ന കാലയളവിൽ കൂടി ജോലി ചെയ്ത ശേഷം നാടുവിടാനിരിക്കുന്ന ഒട്ടേറെ പേരും ഉണ്ട്. ഉയർന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന മക്കൾക്ക് ഇവരെ സ്പോൺസർ ചെയ്യാനുള്ള അനുമതി ഉണ്ടെങ്കിലും അതിനു അവസരമുള്ളവർ കുറവായിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *