Posted By editor1 Posted On

കുവൈത്തികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിൽ ബാങ്കിംഗ് മേഖല മുന്നിൽ

ഔദ്യോഗിക കണക്കുകൾ പ്രകാരം, കുവൈറ്റ് ബാങ്കിംഗ് മേഖല, പ്രത്യേകിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്, പൗരന്മാർക്ക് സ്വകാര്യ മേഖലയിലും സ്വതന്ത്ര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ തൊഴിൽ ദാതാവാണ്. ബാങ്കിംഗ് മേഖല, പൗരന്മാർക്ക് വാഗ്ദാനം ചെയ്ത മൊത്തം തൊഴിലവസരങ്ങളുടെ എണ്ണം ഏകദേശം 36.58 ആയിരം ആയിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിൽ 329 ജോലികളും, ഒമ്പത് വാണിജ്യ ബാങ്കുകളിലായി 16,300 തൊഴിലവസരങ്ങളും ഉൾപ്പെടെ 16,650 തൊഴിലവസരങ്ങളാണ് ഉള്ളത്.

ബാങ്കിംഗ് മേഖലയിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് 36 ശതമാനത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ട്, അതായത് മൊത്തം 16,650 ജോലികളിൽ 6,067 എണ്ണം. ഡിപ്ലോമ കൈവശമുള്ള പൗരന്മാർക്കുള്ള തൊഴിലവസരങ്ങൾ മൊത്തം ജോലിയുടെ 50 ശതമാനവുമാണ്. അതായത് ഏകദേശം 8,319 ജോലികൾ. ഹൈസ്കൂൾ യോഗ്യതയുള്ള പൗരന്മാർക്ക് ഏകദേശം 100 ജോലികൾ വാഗ്ദാനം ചെയ്തു. ഒരു വർഷത്തെ സെക്കൻഡറി ലെവൽ യോഗ്യതയുള്ള പൗരന്മാർക്ക് ഏകദേശം 130 ജോലികളും വാഗ്ദാനം ചെയ്തു. ടെലികമ്മ്യൂണിക്കേഷൻ മേഖല പൗരന്മാർക്ക് 2,193-ലധികം തൊഴിലവസരങ്ങൾ നൽകി, അതിൽ നാലെണ്ണം ഡോക്ടറേറ്റ് ബിരുദമുള്ളവർക്കാണ്. ഉയർന്ന യോഗ്യതയുള്ളവർക്ക് 40% അവസരങ്ങൾ ആണ് ഈ മേഖലയിലുള്ളത്. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 1,140 അവസരങ്ങൾ. അതായത് ​​ 52%. സെക്കണ്ടറി യോഗ്യതയുള്ളവർക്ക് 5% തൊഴിലവസരങ്ങൾ, അതായത് 111 ജോലികൾ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *