കോവിഡിന് മുൻപുള്ള കാലഘട്ടത്തിലേയ്ക്ക് മടങ്ങി മസ്ജിദുകളും, റമദാൻ കേന്ദ്രങ്ങളും
കുവൈറ്റിലെ റമദാൻ മാസത്തിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച് തീരുമാനമായി. ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഫാരിദ് ഇമാദിയുടെ അധ്യക്ഷതയിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുമായി നടത്തിയ ഏകോപന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത്. അനുഗ്രഹീതമായ റമദാൻ മാസം സ്വീകരിക്കുന്നതിനായി ഔഖാഫ് മന്ത്രാലയത്തിന്റെ എല്ലാ മേഖലകളിലും, വകുപ്പുകളിലും ഒരു സംയോജിത പദ്ധതി വികസിപ്പിച്ചതായി ഇമാദി അറിയിച്ചു. റമദാൻ മാസത്തെ സ്വീകരിക്കാൻ ഔഖാഫ് മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിശ്വാസികളെ പള്ളികളിൽ പ്രാർത്ഥിക്കാൻ അനുവദിക്കുമെന്നും, പാഠങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുമെന്നും, കാബിനറ്റ് പ്രഖ്യാപിച്ചു.
കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ മന്ത്രാലയം സംഘടിപ്പിച്ചിരുന്ന എല്ലാ പള്ളികളെയും, റമദാൻ കേന്ദ്രങ്ങളെയും സജ്ജീകരിക്കുന്നതിന് ഔഖാഫ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ അവരുടെ വകുപ്പുകളുടെ എല്ലാ കഴിവുകളും വിനിയോഗിച്ചതായി ഇമാദി സൂചിപ്പിച്ചു. പാൻഡെമിക്കിന് മുമ്പുള്ള പതിവുപോലെ അനുഗ്രഹീതമായ റമദാൻ മാസത്തിൽ തറാവിഹ് പ്രാർത്ഥനകളിലും, മറ്റ് പ്രാർത്ഥനകളിലും പള്ളികൾ വിശ്വാസികളെ സ്വീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ആരോഗ്യ അധികാരികൾ അംഗീകരിച്ച എല്ലാ ആരോഗ്യ മുൻകരുതലുകളും നടപ്പിലാക്കാണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Comments (0)