Posted By admin Posted On

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധന

കുവൈത്ത് സിറ്റി :ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഷുവൈഖ്, ജലീബ് അൽ-ശുയൂഖ്, ഫഹാഹീൽ മേഖലകളിൽ ട്രാഫിക് നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി ഒരു കാമ്പയിൻ ആരംഭിച്ചു. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ , അമിത ശബ്ദം , പുക എന്നിവ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകൽ, മറ്റ് നിയമലംഘനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിയമ ലംഘനമാണ് സംഘം പരിശോധിക്കുക . ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജിയുടെ നേതൃത്വത്തിൽ 4 സുരക്ഷാ ടീമുകളാണ് പരിശോധന നടത്തുക നടത്തി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലുംപരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *