കുവൈറ്റിലെ റെസ്റ്റോറന്റുകളും കഫേകളും പഴയ സ്ഥിതിയിലേക്കെത്താൻ 5 വർഷമെടുത്തേക്കാം
കുവൈറ്റിലെ റെസ്റ്റോറന്റുകളും കഫേകളും കോവിഡ് പാൻഡെമിക്കിന്റെ അനന്തരഫലങ്ങൾ രണ്ട് വർഷത്തിന് ശേഷം ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് കുവൈറ്റ് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിംഗ് എന്നിവയുടെ പ്രസിഡന്റ് ഫഹദ് അൽ-അർബാഷ് പറഞ്ഞു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കാനും വിനോദസഞ്ചാരവും തൊഴിലവസരങ്ങളും തുറന്ന് കൊടുക്കാനും സംസ്ഥാനം നീങ്ങിയില്ലെങ്കിൽ കുവൈറ്റിലെ റസ്റ്റോറന്റ് മേഖലയെ ഇത് ഏകദേശം 5 വർഷത്തേക്ക് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാണിജ്യ-സാമ്പത്തിക പ്രവർത്തനങ്ങൾ അടച്ചുപൂട്ടിയതിനാൽ റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ഉടമകൾ ലോണുകളും വാടകകളും കൊണ്ട് കഷ്ട്ടപെടുകയാണ്. ഇത് കൂടാതെ, പകർച്ചവ്യാധി സാഹചര്യങ്ങൾ കാരണം ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും വർദ്ധിച്ചിരിക്കുകയാണ്. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടും, പാൻഡെമിക് യുഗത്തിന് മുമ്പുള്ളതുപോലെ റെസ്റ്റോറന്റ് മേഖല തിരിച്ചുവന്നിട്ടില്ലെന്ന് അൽ അർബാഷ് പ്രസ്താവിച്ചു. നീണ്ട അവധികൾ കാരണം ധാരാളം പൗരന്മാർ കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്തതിനാൽ ദേശീയ അവധി ദിവസങ്ങളിൽ റസ്റ്റോറന്റുകളിലേക്ക് നാമമാത്ര ഉപഭോക്താക്കൾ മാത്രമേ എത്തിയുള്ളു. കുവൈറ്റിലെ പല റെസ്റ്റോറന്റുകളും ഹോം ഡെലിവറി ഓർഡറുകളെ ആശ്രയിക്കുന്നു, ഫാമുകളിലും ചാലറ്റുകളിലും ഹോട്ടലുകളിലും അവധിക്കാലം ചെലവഴിക്കുന്നതോ, വിദേശയാത്ര ചെയ്യുന്നതോ ആയ പൗരന്മാരുടെ എണ്ണം കാരണം ഹോം ഡെലിവറി ഓർഡറുകളിൽ പോലും ഓർഡറുകൾ കുറയുന്നു. കൂടാതെ, ഭക്ഷണസാധനങ്ങളുടെ വിലയിലെ വർദ്ധനവ് റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ലാഭത്തെ സാരമായി ബാധിക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)