Posted By Editor Editor Posted On

കുവൈത്ത് ദേശീയ ദിനാഘോഷം; വാക്സിനേഷൻ സമയക്രമം പുതുക്കി അധികൃതർ വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി:
ഇന്ന് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ രാജ്യത്തിന്റെ ദേശീയ ദിനവും സ്വാതന്ത്ര്യ ദിനവും പ്രമാണിച്ചു കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ പുതിയ സമയക്രമം കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി .മിഷ്‌റഫ് ഫെയർഗ്രൗണ്ടിലുള്ള കുവൈറ്റ് വാക്‌സിനേഷൻ സെന്റർ 40 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ രാവിലെ 9:00 മുതൽ 2:00 വരെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വാർത്താക്കുറിപ്പിൽ അറിയിച്ചു.വാക്‌സിനേഷൻ നൽകുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ അൽ-ഷെബ്, സൽവ, ഒമരിയ, മസായൽ, അൽ-നായീം കേന്ദ്രങ്ങൾ ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 9:00 വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *