സ്വര്‍ണവില കുത്തനെ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില(gold rate) കുത്തനെ കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെവില 37,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണവില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി. സ്വര്‍ണവിലയില്‍ ഇന്നലെ 320 രൂപയുടെ കുറവാണ് ഉണ്ടായത്. രണ്ടു ദിവസം കൊണ്ട് 720 രൂപയാണ് പവന് കുറഞ്ഞത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DyrZaKCoQK7206KWPwwxNq റഷ്യ-യുക്രെയ്ന്‍ യുദ്ധം(russia-ukraine) തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണി(stock exchange) കൂപ്പുകുത്തിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. എന്നാല്‍ പിറ്റേന്നു തന്നെ ഓഹരി വിപണി തിരിച്ചു കയറി. ഇതോടെ സ്വര്‍ണവില കുറയുന്ന പ്രവണതയാണ് പ്രകടിപ്പിക്കുന്നത്
വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)