മത്സ്യ വിൽപ്പനയിൽ കനത്ത തിരിച്ചടി നേരിട്ട് കുവൈറ്റിലെ മത്സ്യമാർക്കറ്റ്
കഴിഞ്ഞ മൂന്നുമാസമായി കനത്ത തിരിച്ചടി നേരിട്ട് കുവൈറ്റിലെ ഷർഖ് മത്സ്യമാർക്കറ്റ്. ദേശീയദിനാഘോഷം വഴിത്തിരിവായി പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് മാറ്റം ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. മത്സ്യങ്ങൾക്ക് ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെ വിലയിലും വലിയ മാറ്റം ഉണ്ടായെന്ന് മത്സ്യ വ്യാപാരികൾ പറയുന്നു. ജീവിതസാഹചര്യവും, മത്സ്യമാർക്കറ്റിലെ മിക്ക കച്ചവടക്കാരും 60 വയസ്സിന് മുകളിലുള്ളവരും, ഇവരുടെ റെസിഡൻസി പുതുക്കുന്നതിന് ഉയർന്ന തുക നൽകേണ്ടി വരുന്നതുമാണ് മത്സ്യ കച്ചവടത്തിന് പ്രതിസന്ധി നേരിടാനുള്ള പ്രധാന കാരണങ്ങളായി കച്ചവടക്കാർ പറയുന്നത്. റെസിഡൻസി പുതുക്കുന്നതിന് 850 ദിനാർ ആണ് നൽകേണ്ടത്. ഈ ഉയർന്ന തുക മൂലം മിക്ക കച്ചവടക്കാർക്കും റെസിഡൻസി പുതുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് മത്സ്യം വാങ്ങൽ വിൽപ്പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് തൊഴിലാളികൾ ചൂണ്ടികാട്ടുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)