Posted By editor1 Posted On

കുവൈറ്റിൽ ഇതുവരെ 830,000 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

രാജ്യത്ത് മൂന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 830,000 ആയി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 85% ആളുകൾ വാക്സിൻ എടുത്തത് മരണനിരക്ക് കുറയ്ക്കുന്നതിനൊപ്പം, വാർഡുകളിലും, തീവ്രപരിചരണ വിഭാഗങ്ങളിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. അതേസമയം, വിട്ടുമാറാത്ത രോഗങ്ങളുമുള്ള 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ അനുസരിച്ച് തുടരും. കണക്കുകൾ പ്രകാരം 5 മുതൽ 11 വയസ്സുവരെയുള്ള 300-ലധികം കുട്ടികൾ ബുധനാഴ്ച രാവിലെ വാക്സിൻ സ്വീകരിച്ചു. വാക്‌സിനേഷൻ സെന്ററിൽ ഇന്നലെ മൂവായിരത്തോളം പേർ ബൂസ്റ്റർ ഡോസിന് എത്തിയിരുന്നു. കുട്ടികൾക്ക്, മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്. ഷെഡ്യൂൾ സന്ദേശം മാതാപിതാക്കളുടെ ഫോൺ നമ്പറിൽ സന്ദേശമായി ലഭിക്കുന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22

Comments (0)

Leave a Reply

Your email address will not be published. Required fields are marked *