കുവൈറ്റിൽ കുട്ടികൾക്ക് വാക്സിനേഷൻ കാര്യക്ഷമമാക്കി ആരോഗ്യമന്ത്രാലയം
കുവൈറ്റിൽ അഞ്ചു മുതൽ 11 വരെ വയസ്സ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനൻ നടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയി ആരോഗ്യമന്ത്രാലയം. വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള കുട്ടികൾക്കും ഹൈറിസ്ക് കാറ്റഗറിയിലുള്ള കുട്ടികൾക്കുമാണ് ഇപ്പോൾ വാക്സിൽ നൽകുന്നത്. ബാക്കിയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന നടപടി ഉടൻ തന്നെ ആരംഭിക്കും. വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് മാതാപിതാക്കൾക്ക് ഫോണിൽ മെസ്സേജ് ആയാണ് ലഭിക്കുന്നത്. കുവൈറ്റ് കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് തന്നെ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രതിദിന കോവിഡ് കണക്കുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കുറഞ്ഞുവരുന്നുണ്ട്. നിയന്ത്രണങ്ങളിലെ ഇളവിനൊപ്പം കോവിഡ് വാക്സിനേഷനായി ദേശീയ ക്യാമ്പയിനും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആരോഗ്യമന്ത്രാലയം നടത്തിയിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Comments (0)