Posted By editor1 Posted On

കുവൈറ്റ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന

വാക്‌സിനേഷൻ എടുത്തവർക്കും, എടുക്കാത്തവർക്കും ഒരേപോലെ യാത്ര ചെയ്യാനുള്ള സമീപകാല കാബിനറ്റ് തീരുമാനവും, വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പിസിആർ നിബന്ധന നീക്കം ചെയ്തതും വിമാന യാത്രാ വിപണിയെ പുനരുജ്ജീവിപ്പിച്ചു. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ കണക്കുകൾ അനുസരിച്ച് കുവൈറ്റിൽ നിന്നുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 88% വരെ വർധിച്ചു. മാർച്ച് 5 വരെ നീണ്ടുനിൽക്കുന്ന നീണ്ട ദേശീയ അവധി ദിനങ്ങൾക്ക് തൊട്ടുമുമ്പ് യാത്രാ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പുതിയ തീരുമാനം വന്നതിനാൽ കുവൈറ്റിൽ നിന്നുള്ള യാത്രയ്ക്കുള്ള ഉയർന്ന ഡിമാൻഡാണ് ടിക്കറ്റ് നിരക്ക് വർദ്ധനയ്ക്ക് കാരണം. ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ നീണ്ട അവധിയായതിനാൽ ലക്ഷക്കണക്കിന് ആളുകൾ വിദേശത്ത് അവധി ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കനത്ത നഷ്ടം നേരിട്ട യാത്രാ, വ്യോമയാന മേഖലകൾക്ക് ഗുണപരമായ സംഭാവന നൽകിയേക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *