Posted By editor1 Posted On

ഷുവൈക്കിലെ 91 വർക്ക് ഷോപ്പുകളിലും ഗാരേജുകളിലെയും വൈദ്യുതി വിച്ഛേദിച്ച് ഉദ്യോഗസ്ഥർ

കുവൈറ്റിലെ ക്യാപിറ്റൽ ഗവർണറേറ്റ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന ക്യാമ്പയിനിൽ 91 വർക്ഷോപ്പുകളിലെയും, ഗാരേജുകളിലെയും വൈദ്യുതി വിച്ഛേദിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 10 തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഗവർണർ ഷെയ്ഖ് ലാൽ ഖാലിദിനെ നേതൃത്വത്തിൽ ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഫോർ പ്ലാനിങ് ആൻഡ് റിസർച്ച് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മഹ്മൂദ് തുടങ്ങി വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കൂടാതെ 44 പേരെയാണ് റസിഡൻസി നിയമലംഘകരായി പിടികൂടിയത്. ട്രാഫിക് വിഭാഗത്തിൽ മാത്രം 646 നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. പൊതുസ്ഥലത്ത് അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്തതിന് 917 നോട്ടീസുകളും പതിപ്പിച്ചു. പരിശോധനയിൽ മോഷണംപോയ ഒരു കാറും കണ്ടെത്താനായി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *