പള്ളികളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ ഇനി തടസ്സമാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാക്‌സിനേഷൻ എടുക്കാത്തവർക്കും കൊറോണയ്‌ക്ക് മുമ്പുള്ള കാലഘട്ടത്തിലെന്നപോലെ പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാമെന്നും അധികൃതർ അറിയിച്ചു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവുകൾ നൽകിയപ്പോൾ പള്ളികളിൽ പ്രവേശിക്കുന്ന കാര്യത്തിൽ അവ്യക്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. മോസ്ക്കുകളിൽ വരുന്നവർ പ്രത്യേകം കാർപ്പറ്റുകൾ കൊണ്ട് വരികയും ആരോഗ്യ മുൻകരുതലുകൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് അവഖാഫ് ആൻജ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF