400 പുരുഷ-വനിതാ അധ്യാപകരെയും, 900 ശുചീകരണ തൊഴിലാളികളെയും നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം
മാർച്ച് ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി 400 ഓളം പുതിയ അധ്യാപകരെ നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതും തുടരുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയുമായി ഏകോപിപ്പിച്ച് ഇന്റർവ്യൂ വിജയിച്ച അപേക്ഷകരിൽ നിന്നാണ് അധ്യാപകരെ തിരഞ്ഞെടുക്കുക. കഴിഞ്ഞ അധ്യയന വർഷത്തിൽ കരാറിലേർപ്പെട്ട പ്രവാസി, ഗൾഫ്, ബെഡൗൺ അധ്യാപകരുടെ എണ്ണം 1,100 പുരുഷ-വനിതാ അധ്യാപകരിൽ കവിഞ്ഞു, ഇവർക്ക് സിവിൽ സർവീസ് കമ്മീഷൻ ജോലി ഗ്രേഡുകളും നൽകിയിട്ടുണ്ട്. 900 ഓളം ശുചീകരണ തൊഴിലാളികൾക്കുള്ള തൊഴിൽ നടപടിക്രമങ്ങളും ഭരണമേഖല പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Comments (0)